പെരിയാറിന്റെ പ്രതിമ സംരക്ഷിക്കാന്‍ തമിഴര്‍ക്കറിയാമെന്ന് കമല്‍ ഹാസന്‍

കമല്‍ ഹാസന്‍

ചെന്നൈ: പെരിയാറിന്റെ പ്രതിമ സംരക്ഷിക്കാന്‍ തമിഴര്‍ക്കറിയാമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഇവി രാമസ്വാമി പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ ഹാസന്റെ പ്രതികരണം.

പെരിയാര്‍ പ്രതിമയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതിന്റെ ഒരാവശ്യവും ഇല്ല. അതിന് ഇവിടുത്തെ തമിഴര്‍ തന്നെ മതി, കമല്‍ വ്യക്തമാക്കി. കാവേരി നദീ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിമ ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് ‘മക്കള്‍ നീതി മയ്യം’ എന്ന രാഷ്ട്രീയ പാര്‍ട്ടി കമല്‍ രൂപീകരിച്ചത്. ബിജെപി നേതാവ് എച്ച് രാജയുടെ വിവാദമായ ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ അക്രമം ഉണ്ടായത്.

ആരാണ് ലെനിന്‍? ഇന്ത്യയും ലെനിനും തമ്മിലുള്ള ബന്ധമെന്താണ്? ഇന്ത്യയ്ക്ക് കമ്മ്യൂണിസ്റ്റുകാരുമായുള്ള ബന്ധമെന്താണ്? ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തു. ഇന്ന് ലെനിന്റെ പ്രതിമയാണെങ്കില്‍ നാളെയത് ഇവിആര്‍ രാമസ്വാമിയുടെ പ്രതിമയായിരിക്കും. എന്ന രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്ന. ഇതിന് പിന്നാലെ രാജ പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അത് തന്റെ പോസ്റ്റ് അല്ലെന്നും, തന്റെ അനുവാദമില്ലാതെ പേജ് അഡ്മിനില്‍ ഒരാള്‍ പോസ്റ്റിടുകയായിരുന്നുവെന്നുമാണ് രാജയുടെ വിശദീകരണം. അക്രമികള്‍ പ്രതിമയുടെ മുഖം വികൃതമാക്കി. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top