മണിനാദം നിലച്ചിട്ട് രണ്ട് വര്‍ഷം; ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ക്ക് ആദരമര്‍പ്പിച്ച് വിനയനൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അതുല്യ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മണിക്കൊരു ട്രൈബ്യൂട്ടായി ഒരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മണിക്ക് ആദരവര്‍പ്പിച്ച് സംവിധായകന്‍ വിനയനൊരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്.

കലാഭവന്‍ മണിയായി വേഷമിടുന്ന നടന്‍ രാജാമണി ഓട്ടോയില്‍ വന്നിറങ്ങുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുവെന്ന് സംവിധായകന്‍ വിനയകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെട്ടത്. വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കലാഭവന്‍ മണിയുടെ സ്മരണയിലാണ് ചാലക്കുടിയും മലയാള സിനിമ ലോകവും. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവര്‍ സാധാരണക്കാരന് സാധാരണക്കാരന്റെ ഹൃദയത്തില്‍ അന്നും ഇന്നും സ്ഥാനമുണ്ട്. വിരലില്‍ എണ്ണാവുന്ന സിനിമയുടെ വെള്ളിച്ചെത്തില്‍ ഈ ചാലക്കുടിക്കാരന്‍ എത്തിയപ്പോള്‍ വന്നവഴിയും പോറ്റിവളര്‍ത്തിയ നാടും ഹൃദയത്തില്‍ പാര്‍ത്തു. സ്വന്തം ചിരിയാണ് മണിയെന്ന വിസ്മയത്തിന്റെ മുഖമുദ്ര.

തികഞ്ഞ കലാകാരനും കറകളഞ്ഞ മനുഷ്യസ്‌നേഹത്തിന്റെ നിഷ്‌കളങ്ക വ്യക്തിത്വവും ആയിരുന്നു മണി. സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന പ്രതിസന്ധികളെ അതിജീവിച്ച് അതുല്യകലാകാരനായി മാറിയ ആ കറുത്തമുത്ത് മലയാളിയുടെ മനസ്സില്‍ എന്നും മായാത്ത ദു:ഖ സ്മരണയാണ്. ഒരോര്‍മ്മച്ചെപ്പുപോലെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആ ചാലക്കുടിക്കുടിക്കാരന്‍ ചങ്ങാതിക്ക് ആദരവു നല്‍കിക്കൊണ്ടാണ് താനീ ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണിയുടെ ജീവിതം പോലെ ഒട്ടേറെ തമാശയും കണ്ണീരും ത്രില്ലും ഒക്കെയുള്ള ഒരു സിനിമ ആയിരിക്കും ഇതെന്നും സംവിധായകന്‍ വ്യക്തമാക്കി. മണിയുടെ തമാശകളും കണ്ണുനിറയിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളും ഒക്കെ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്നും വിനയന്‍ ഉറപ്പ് നല്‍കുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി ടീം അംഗങ്ങള്‍

DONT MISS
Top