ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യക്കാരന്‍ നിയമിതനായി

നീല്‍ ബസു

ലണ്ടന്‍: ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസു നിയമിതനായി. സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഓഫീസറായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ ചുമതലയില്‍ നീല്‍ ബസു നിയമിക്കപ്പെട്ടിരിക്കുന്നത്.

അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ ഫോ​​ർ സ്പെ​​ഷ​​ലി​​സ്റ്റ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ് എ​​ന്ന ത​​സ്തി​​കയിലാണ് ബസുവിനെ നിയമിച്ചിട്ടുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് നീല്‍ ബസു. 2014 ജൂണ്‍ മുതല്‍ ഈ പദവി വഹിച്ചിരുന്ന മാര്‍ക്ക് റൗളിക്ക് പകരമാണ് നീല്‍ ബസുവിനെ നിയമിച്ചിരിക്കുന്നത്. 2016 ഒക്ടോബര്‍ മുതല്‍ റൗൡയുടെ ഡെപ്യൂട്ടിയായി പ്രവര്‍ത്തിക്കുകയായിരുന്നു ബസു.

കഴിഞ്ഞവര്‍ഷം വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിഡ്ജ് മെട്രോ സ്‌റ്റേഷനിലടക്കം അഞ്ച് തീവ്രവാദി ആക്രമണമാണ് ബ്രിട്ടനിലുണ്ടായത്.  ഈ പശ്ചാത്തലത്തിലാണ് പുതിയ ചുമതയില്‍ നീല്‍ ബസു നിയമിതനായിരിക്കുന്നത്.

DONT MISS
Top