വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

കാസര്‍ഗോഡ് : സംസ്ഥാനത്തെ മുഴുവന്‍ ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി നീര്‍ത്തട നടത്തം ആരംഭിച്ചു.

വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും പുഴകള്‍, തോടുകള്‍, പൊതു കിണറുകള്‍, കുളങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പ്രദേശങ്ങളിലെ ജലസ്രോതസ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥല നിര്‍ണ്ണയം നടത്തുന്നതിനുമാണ് നീര്‍ത്തട നടത്തം നടത്തുന്നത്.

മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ഇന്ദിര, മെമ്പര്‍മാരായ ഇ.കെ.കുഞ്ഞികൃഷ്ണന്‍, എ.ദാമോദരന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി.സജിനി, ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ക്ലബ്ബ് അംഗങ്ങള്‍,ഓവര്‍സിയര്‍മാരായ രേഷ്മ, കരുണപ്രീയ, പി.കുട്ട്യന്‍, പി ചന്തൂഞ്ഞി, വിജയന്‍ ചുണ്ട, വി.മധുസൂദനന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

DONT MISS
Top