മഹേന്ദ്ര അമേരിക്കയിലേക്ക്; വഴികളില്ലാത്ത വഴികള്‍ താണ്ടാന്‍ റോക്‌സര്‍

റോക്‌സര്‍

അമേരിക്കന്‍ ജനതയുടെ മനം കീഴടക്കാന്‍ മഹീന്ദ്ര തുനിഞ്ഞിറങ്ങിക്കഴിഞ്ഞു. ഏറ്റുമുട്ടുന്ന വമ്പന്‍ കമ്പനികള്‍ ഏതൊക്കെയെന്ന് പരിശോധിച്ച് സമയം കളയാതെ കൃത്യമായ ഒരു സെഗ്മെന്റ് കണ്ടെത്തി അവിടെയുള്ള വിടവുനികത്തുക എന്ന തന്ത്രപൂര്‍വമായ നീക്കമാണ് മഹേന്ദ്ര നടത്തുന്നത്.

റോക്‌സര്‍ എന്ന ചെറു വാഹനമാണ് മഹീന്ദ്ര അമേരിക്കയില്‍ അവതരിപ്പിക്കുന്നത്. ജീപ്പ് കമ്പനിയുമായി നിയമപ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ജീപ്പുമായുള്ള സാദൃശ്യം മഹീന്ദ്ര മനപ്പൂര്‍വം ഒഴിവാക്കിയിട്ടുണ്ട്. ഹാര്‍ഡ് ടോപ്പ് റൂഫ് റോക്‌സറിനില്ല. വാതിലുകളും അന്യം. താര്‍ എന്ന മഹേന്ദ്രയുടെ അഭിമാന വാഹനം തന്നെയാണ് മറ്റൊരു രൂപത്തില്‍ എത്തുന്നത് എന്ന് പറയാനാകും.

3200 ആര്‍പിഎമ്മില്‍ 62 ബിഎച്ച്പി കരുത്ത് പകരുന്ന 2.5 ലിറ്റര്‍ നാല് സിലണ്ടര്‍ എഞ്ചിനാണ് വാഹനത്തില്‍ മഹേന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. കുന്നുകളും കാടുകളും കയറിയിറങ്ങാന്‍ മിടുക്കന്‍. വാഹനത്തിന്റെ പ്രൊമോഷന്‍ വീഡിയോയിലും ഒരു ഓഫ് റോഡ് വിഗഗ്ധനാണ് റോക്‌സര്‍ എന്ന് കാണാം.

സൗത്തേണ്‍ അമേരിക്കയിലെ ദുര്‍ഘടം പിടിച്ച വഴിയില്ലാവഴികളില്‍ പറപറക്കുക എന്നതാവണം മഹേന്ദ്ര മുന്നില്‍ കാണുന്നത്. കാര്യമായ എതിരാളികള്‍ സെഗ്മെന്റില്‍ ഇല്ലാതെ ഈ കുഞ്ഞന് കാലുറപ്പിക്കാം. രണ്ടുപേര്‍ക്ക് യാത്രയും ചെയ്യാന്‍ സാധിക്കുന്ന ഒരു യൂട്ടിലിറ്റി വാഹനം. 15,000 ഡോളര്‍ എന്ന ചെറിയ വിലയും മഹീന്ദ്ര വാഹനത്തിന് നല്‍കിയിരിക്കുന്നു.

DONT MISS
Top