അമിത മദ്യപാനത്തില്‍ സഹികെട്ട് യുവതി ഭര്‍ത്താവിനെ വിഷംകൊടുത്തുകൊന്നു; കൊലപാതകത്തിന് സഹായിച്ചത് മന്ത്രവാദി

പ്രതീകാത്മക ചിത്രം

ദില്ലി: ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ദില്ലി മന്ദിര്‍ മാര്‍ഗിലാണ് സംഭവം. മന്ത്രവാദിയായ വ്യക്തിയുടെ സഹായത്തോടെയാണ് രമ എന്ന സ്ത്രീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇരുവരെയം പൊലീസ് അറസ്റ്റ് ചെയ്തു.

ഡിഎസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് തികഞ്ഞ മദ്യാപാനിയായിരുന്നുവെന്നും മദ്യാപനം കൊണ്ട് സഹികെട്ടിട്ടാണ് താന്‍ കടുംകൈ ചെയ്തതെന്നും ഭാര്യ പൊലീസില്‍ മൊഴി നല്‍കി.

ഭര്‍ത്താവിന്റെ കടുത്ത മദ്യപാനം മൂലം ലക്ഷക്കണക്കിനു രൂപയുടെ കടബാധ്യതയുണ്ടായതായി രമ ആരോപിക്കുന്നു. ഇതില്‍ സഹികെട്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകത്തിന് മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ഭര്‍ത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയത്.

ദില്ലിയില്‍ ഒരു സ്ലകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജരാണ് മരിച്ച ഡിഎസ് മൂര്‍ത്തി. മൂര്‍ത്തിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് സഹോദരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ രമയും സഹായിച്ച മന്ത്രവാദിയും അറസ്റ്റിലായത്.

DONT MISS
Top