പ്രസ് അക്കാഡമി ഫെല്ലോഷിപ്പ് ഡോ. ബി ബാലഗോപാലിന്‌

ഡോ. ബി ബാലഗോപാല്‍

കേരള മീഡിയ അക്കാഡമിയുടെ മാധ്യമ ഫെലോഷിപ്പിന് റിപ്പോർട്ടർ ടി വി ഡൽഹി ബ്യുറോ ചീഫ് ഡോ. ബി ബാലഗോപാൽ അർഹനായി. ‘കേരളത്തിലെ പൊതു ഭരണവും മാധ്യമങ്ങളും ഡിജിറ്റൽ കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഗവേഷണവും നടത്തുന്നതിനും, പ്രബന്ധം തയാക്കുന്നതിനുമാണ് ഫെല്ലോഷിപ്പ്. 75000 രൂപ ആണ് ഫെല്ലോഷിപ്പ് തുക.

കേരള സർവ്വകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ബി ബാലഗോപാൽ, ഇ – ഗവേര്ണൻസ്, പൊതു ഭരണം തുടങ്ങിയ വിഷയങ്ങളിൽ അന്തർദേശിയ ദേശിയ സെമിനാറുകളിൽ പ്രബന്ധ അവതരണം നടത്തിയിട്ടുണ്ട്. അക്കാഡമിക് ജേർണലുകളിൽ നിരവധി റിസർച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

DONT MISS
Top