കുഞ്ഞിനെ രക്ഷിക്കാന്‍ കടുവയുമായി അമ്മക്കരടിയുടെ പോരാട്ടം; വീഡിയോ കാണാം

കരടിയെ കടുവ അക്രമിക്കുന്നു

മുംബൈ: കുഞ്ഞിനെ രക്ഷിക്കാനായി കടുവയുമായി പോരാടുന്ന അമ്മക്കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ തബോഡ ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ഉദ്യാനത്തിലെത്തിയ സന്ദര്‍ശകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തടാകത്തില്‍ വെള്ളം കുടിക്കാനാണ് അമ്മക്കരടിയെയും കുഞ്ഞും എത്തിയത്. തടാകത്തിനു സമീപം ഉണ്ടായിരുന്ന കടുവ കുഞ്ഞിനെ അക്രമിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനായി അമ്മക്കരടി കടുവയോട് പോരാടി. ഒടുവില്‍ കരടിയോടുള്ള മത്സരം നിര്‍ത്തി കടുവ തിരിച്ചു പോകുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്.

DONT MISS