പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു; അധികൃതരുടെ ഇടപെടല്‍ കാത്ത് കര്‍ഷകര്‍

പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. കൃഷിയിടങ്ങളെല്ലാം കാട്ടുപന്നികള്‍ താവളമാക്കിയിട്ടും പന്നികളെ തുരത്താന്‍ മാര്‍ഗമില്ലാതെ വലഞ്ഞിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍.

മലയാലപ്പുഴ, മൈലപ്ര മേഖലകളിലെ ഏക്കര്‍ കണക്കിന് ഭൂമിയാണ് കാട്ടുപന്നിയുടെ ശല്യംകാരണം തരിശു ഭൂമിയായി മാറിയത്. വനമേഖലയുമായി 10 കിലോമീറ്റര്‍ മാത്രം അകലെയാണ് മൈലപ്ര പഞ്ചായത്ത് പ്രദേശം. ഇതില്‍ ഉടമസ്ഥര്‍ തിരിഞ്ഞു നോക്കാതെ ഏക്കര്‍ കണക്കിന് ഭൂമിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളൊക്കെയാണ് പന്നി താവളമാക്കിയത്. പണം കടമെടുത്തും വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകരാണ് പന്നിശല്യം മൂലം പെരുവഴിയിലായത്.

ചിങ്ങമാസത്തില്‍ വിളവെടുക്കാന്‍ പാകത്തിലുള്ള കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത് മുഴുവനും. ഓരോ ദിവസം കഴിയുന്തോറും പന്നിയുടെ ശല്യം രൂക്ഷമാകുന്നതല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ശാശ്വത പരിഹാരം കാണുന്നതിന് അധികൃതരുടെ ഇടപെടല്‍ കാത്ത് നില്‍ക്കുകയാണ് ഇവിടങ്ങളിലെ കര്‍ഷകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top