കേരളാ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത

ചെന്നൈയിന്‍-മുംബൈ പോരാട്ടത്തില്‍ മുംബൈ പരാജയപ്പെട്ടതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടി. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിന്‍ മുംബൈയെ തോല്‍പ്പിച്ചത്. ഇരുടീമുകളുടേയും അവസാന കളിയായരുന്നു ഇന്നത്തേത്.

ഇതോടെ പത്ത് ടീമുകളുള്ള ലീഗില്‍ കേരളം ആറാമതായി. ഈ സ്ഥാനത്തിന് നാളെ കഴിഞ്ഞാലും മാറ്റം വരികയുമില്ല. എറ്റികെ-നോര്‍ത്ത് ഈസ്റ്റ് മത്സരവും ഗോവ-ജംഷഡ്പൂര്‍ മത്സരവുമാണ് നടക്കാനിരിക്കുന്നത്. ഇതില്‍ ഫലം എന്തായാലും കേരളത്തിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല.

ഇതോടെ യോഗ്യതാ മത്സരങ്ങള്‍ കളിച്ച് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടേണ്ട അവസ്ഥ ഒഴിവായി. ടീമിന് വിശ്രമം ലഭിക്കാനും നന്നായി ഒരുങ്ങാനും ഇനി സമയവും ലഭിക്കും. എന്നാല്‍ വിദേശത്തുനിന്നെത്തിയ സീനിയര്‍ താരങ്ങളുടെ സേവനം കേരളത്തിന് തുടര്‍ന്നും ലഭിക്കാന്‍ സാധ്യതയില്ല.

DONT MISS
Top