സര്‍വ്വെയില്‍ എതിരഭിപ്രായം; ന്യൂസ് ഫീഡ് പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫെയ്‌സ്ബുക്ക് പിന്മാറി

ഉപഭോക്താക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ന്യൂസ് ഫീഡിനെ രണ്ടായി തരം തിരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി ഫെയ്‌സ്ബുക്ക്. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങളും വിവരങ്ങളുമടങ്ങുന്ന ഒരു ന്യൂസ്ഫീഡും ലൈക്ക് ചെയ്ത പേജുകളില്‍ നിന്നുള്ള ന്യൂസ് പബ്ലിക്കേഷനുകള്‍ നോട്ടിഫിക്കേഷനുമായി മറ്റൊരു ന്യൂസ് ഫീഡും എന്ന ആശയമാണ് ഫെയ്‌സ്ബുക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഫെയ്‌സ്ബുക്ക് നടപ്പിലാക്കാനുദ്ദേശിച്ച പുതിയ രീതിയോട് ഉപഭോക്താക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. വ്യാജവാര്‍ത്താ സൈറ്റുകളെ തടയുന്നതിനാണ് തങ്ങള്‍ ഇങ്ങനൊരു പുതിയ രീതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന വിശദീകരണം.

എന്നാല്‍ പുതിയ രീതി പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നതിനാലാണ് സര്‍വ്വെ നടത്തി അതിന്റെ ഫലമനുസരിച്ച് തീരുമാനം നടപ്പിലാക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്. ന്യൂസ്ഫീഡുകള്‍ രണ്ടായി തിരിക്കാനുള്ള തീരുമാനം എന്ത് പ്രത്യാഘാതമാണ് വരുത്തുക എന്നുറപ്പില്ലാത്ത സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പുതിയ രീതിയെ എതിര്‍ക്കുകയായിരുന്നു. ആറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ മുഴുവന്‍ ഉപഭോക്താക്കളും പുതിയ പരിഷ്‌കാരത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് നിലവിലെ രീതി തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top