കെനിയയില്‍ രോഗി മാറി തലച്ചോര്‍ ശസ്ത്രക്രിയ; സംഭവം തിരിച്ചറിഞ്ഞത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍

പ്രതീകാത്മക ചിത്രം

നെയ്‌റോബി: ഗുരുതരമായ ചികിത്സാ പിഴവുമൂലം പുലിവാലു പിടിച്ചിരിക്കുകയാണ് കെനിയയിലെ പ്രസിദ്ധമായ കെനിയാറ്റ നാഷണല്‍ ആശുപത്രി. രോഗി മാറി തലച്ചോറിന്റെ ശസ്ത്രക്രിയയാണ് ആശുപത്രിയിലെ ഒരു കൂട്ടം ഡോക്ടമാര്‍ ചേര്‍ന്ന് നടത്തിയിരിക്കുന്നത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയില്‍ എത്തിയ രോഗിക്കായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടത്. എന്നാല്‍ രോഗി മാറി തലച്ചോറിന് വീക്കവുമായി എത്തിയ രോഗിക്കാണ് ശസ്ത്രക്രിയ ചെയ്തത്. രോഗികളുടെ ടാഗുകള്‍ പരസ്പരം മാറി പോയതാണ് ഇത്രയും വലിയ അബദ്ധം സംഭവിക്കാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയായിരുന്ന രോഗിക്ക് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ ആരംഭിച്ച് പകുതിയായപ്പോഴാണ് രോഗി മാറിയ വിവരം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. രോഗിയുടെ തലയില്‍ രക്തം കട്ട പിടിച്ചത് കണ്ടെത്താന്‍ സാധിക്കാത്തതോടെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയം ഉണ്ടാകുന്നത്.

ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി പൂര്‍വ്വസ്ഥിയിലേക്ക് തിരിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം വലിയ വിവാദമായതോടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും കൂടെ ഉണ്ടായിരുന്ന നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തു.

DONT MISS
Top