കോണ്‍ഗ്രസ് ബന്ധം: ഇടതില്‍ വിള്ളലോ? ന്യൂസ് നൈറ്റ്


ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി ഇടതുമുന്നണിയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന നിലപാടില്‍ സിപിഐഎം കേരളഘടകം ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതരശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന നിലപാടിലാണ് ഘടകകക്ഷിയായ സിപിഐ. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാനസമ്മേളന വേദിയില്‍ ഈ രണ്ട് നിലപാടുകള്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസുമായി കൂട്ടുചേരാനാകില്ലെന്ന് സിപിഐയുടെ വേദിയില്‍ പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ശത്രുവിനെതിരെ വിശാലസഖ്യം അനിവാര്യമാണെന്ന് അതേവേദിയില്‍ കാനം തിരിച്ചടിച്ചു.

DONT MISS
Top