സൗരോര്‍ജ്ജമുപയോഗിച്ച് വായുവില്‍നിന്ന് ജലം വേര്‍തിരിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തു

വായുവില്‍നിന്ന് ജലം വേര്‍തിരിക്കുന്ന ഉപകരണം

സൂര്യപ്രകാശം മാത്രമുപയോഗിച്ച് വായുവില്‍നിന്ന് വെള്ളം വേര്‍തിരിക്കുന്ന ഉപകരണം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തു. വരണ്ട കാലാവസ്ഥയോ മരുഭൂമിയോ ആയിരുന്നാലും ഇത് കൃത്യമായിത്തന്നെ പ്രവര്‍ത്തിക്കും. മസാസാച്ചുസെറ്റ്‌സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനുപിന്നില്‍

20 ശതമാനം ആര്‍ദ്രത നിറഞ്ഞ അന്തരീക്ഷത്തിലും വായുവില്‍നിന്ന് വെള്ളം വേര്‍തിരിക്കാന്‍ ഉപകരണത്തിന് സാധിക്കും. വളരെ വലിയ നേട്ടമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് മസാച്ചുസെറ്റ്‌സിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. വളരെക്കാലത്തെ പരിശ്രമമാണ് ഫലമണിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മരുഭൂമിയില്‍ യാത്ര ചെയ്യേണ്ടിവരുമ്പോഴും ചൂട് കഠിനമായ സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ക്കും ഈ ഉപകരണം വളരെ ഉപകാരം ചെയ്യുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. മാത്രമല്ല, പ്രകാശമല്ലാതെ മറ്റൊരു ഊര്‍ജ്ജം ഇതിന് വേണ്ടതാനും. മാത്രമല്ല ഏത് കാലാവസ്ഥയിലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ഗുണനിലവാരം ഉപകരണം വിപണിയിലിറങ്ങുമ്പോഴുണ്ടാകും.

നിലവില്‍ വായുവില്‍നിന്ന് ജലം വേര്‍തിരിക്കുന്ന ഉപകരണം അതീവ സങ്കീര്‍ണവും ചിലവേറിയതുമാണ്. ഒരിക്കല്‍ വാങ്ങിക്കഴിഞ്ഞാല്‍ മറ്റ് ചിലവുകളൊന്നും പുതിയ ഉപകരണത്തിനുണ്ടാവില്ല. മാത്രമല്ല പകല്‍ മുഴുവന്‍ ഉണ്ടാക്കുന്ന ജലം സംഭരിക്കുകയും ചെയ്യാം. ശുദ്ധജലം ഉത്പാദിപ്പിക്കുന്നതില്‍ വളരെ വിപ്ലവകരമായ മുന്നേറ്റമാണിത് എന്നും ഉപകരണം വികസിപ്പിച്ച ഗവേഷകര്‍ പറഞ്ഞു.

DONT MISS
Top