മകന് പിന്നാലെ ചിദംബരത്തെയും കുടുക്കാനൊരുങ്ങി സിബിഐ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും

പി ചിദംബരവും മകന്‍ കാര്‍ത്തിയും (ഫയല്‍)

ദില്ലി: ഐഎന്‍എക്‌സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചിദംബരത്തെയും കുടുക്കാനൊരുങ്ങി സിബിഐ. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ ഉടന്‍ സിബിഐ ചോദ്യം ചെയ്യും. ചോ​ദ്യം​ചെ​യ്യ​ലി​നാ​യി  സി​ബി​ഐ ആ​സ്ഥാ​ന​ത്ത്  ഹാ​ജ​രാ​കു​ന്ന​ത് ചി​ദം​ബ​ര​ത്തി​നു നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​’നോ​ടു വെ​ളി​പ്പെ​ടു​ത്തി.

മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് നേരെത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കും എതിരെയായിരുന്നു കേസ്. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ 2007 ല്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 486 കോടി രൂപ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് സിബിഐ ആരോപിക്കുന്നത്.

വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ അര്‍ഹതയുള്ളൂ. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ആരോപിക്കുന്നു. ഈ കാലയളവില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതുസംബന്ധിച്ച സേവനങ്ങള്‍ക്കായി ഐഎന്‍എക്‌സില്‍നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നെെയിലെ വസതികളില്‍ സിബിഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. കാ​ർ​ത്തി​യു​ടെ ഓ​ഡി​റ്റ​ർ ഭാ​സ്ക​ര രാ​മ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ദില്ലിയിലെയും ചെന്നൈയിലെയും വീടുകൾ നേരത്തെ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയിഡ് ചെയ്തിരുന്നു.

ഈ റെയിഡില്‍ ടു ജി കേസുമായി ബന്ധപ്പെട്ട് സിബിഐ തയ്യറാക്കിയ കരട് തത്സ്ഥിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. 2013 ഓഗസ്റ്റ് ഒന്നിന് ജസ്റ്റിസുമാരായ ജിഎസ് സിംഗ്‌വി, കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സിബിഐ സമര്‍പ്പിച്ച തത്സ്ഥിതി റിപ്പോര്‍ട്ടിന്റെ കരടാണ് ചിദംബരത്തിന്റെ വസതിയില്‍ നിന്ന് കിട്ടിയതെന്നാണ് സൂചന. സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ ടു ജി കേസിന്റെ അന്വേഷണം പുരോഗമിക്കവെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരത്തിന് ഈ രേഖകള്‍ എങ്ങനെ ലഭിച്ചു എന്നത് ദുരൂഹമാണ്. കണ്ടെത്തിയ രേഖയില്‍ അന്വേഷണ ഉദ്യോഗസ്ഥരാരും ഒപ്പ് വെച്ചിട്ടില്ലാത്തതിനാല്‍, ഒപ്പ് വെയ്ക്കുന്നതിന് മുമ്പ് ചിദംബരത്തിന് ലഭിച്ചതാകാം എന്നാണ് സൂചന.

ഇതേസമയം  കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ അ​ഞ്ചു ദി​വ​സ​ത്തേ​ക്കു കൂ​ടി സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ഈ ​മാ​സം ആ​റു വ​രെ​യാ​ണ് ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്.

ഐഎൻഎക്സ് മീഡിയ പണം ഇടപാട് കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പി ചിദംബരം നേരത്തെ
സുപ്രിം കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതം ആണെന്നും, തന്റെയും കാർത്തിയുടെയും പേര് സിബിഐ എഫ്ഐആറിൽ ഇല്ലെന്നും ചിദംബരം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top