എല്ലാ ദിവസവും ഒരേ ട്രെയിനിനെ പിന്‍തുടരും; മുംബൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന നായ കൗതുകമാകുന്നു (വീഡിയോ)

സ്റ്റേഷനിലെത്തുന്ന നായ

മുംബൈ റെയില്‍വെ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൗതുകമായി മാറിയ ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. കഴിഞ്ഞ  ജനുവരി രണ്ട് മുതല്‍ നായ ഒരേ ട്രെയിനിനെ പിന്‍തുടരുന്നു എന്നതാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്നത്.

എല്ലാ ദിവസവും രാത്രി 11 മണിക്ക് ട്രെയിന്‍ എത്തുമ്പോഴേക്കും റെയില്‍വേ സ്‌റ്റേഷനില്‍ വരുന്ന നായ ലേഡീസ് കംപാര്‍ട്ട്‌മെന്റിലാണ് എന്തിനോ വേണ്ടി തിരയുന്നത്. തിരച്ചില്‍ കഴിഞ്ഞ് ട്രെയിനിനോടൊപ്പം തന്നെ നായയും തിരിഞ്ഞു നടക്കും.

കാണാതായ മക്കളെയോ അല്ലെങ്കില്‍ ഉടമസ്ഥനെയോ അന്വേഷിക്കുന്നതാകാം എന്നാണ് സ്ഥിരം കാഴ്ചക്കാര്‍ പറയുന്നത്.

DONT MISS