“ഇതൊരു ചരിത്രമായിരിക്കും”, മറച്ചുപിടിക്കാതെയുള്ള മുലയൂട്ടല്‍ ക്യാമ്പയിനെ പ്രശംസിച്ച് ലിസ്സി


മറച്ചുപിടിക്കാതെ മുലയൂട്ടുന്ന ഒരു മോഡലിനെ കവര്‍ചിത്രമാക്കി പുറത്തുവന്ന ഗൃഹലക്ഷ്മി എന്ന പ്രസിദ്ധീകരണത്തിന്റെ പുതുലക്കമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇതിനെ പിന്തുണയ്ക്കുമ്പോള്‍ മതമൗലിക വാദികളും കപട സദാചാരബോധം പേറുന്നവരും യാഥാസ്ഥിതികരും ഇതിനെ എതിര്‍ക്കുന്നുമുണ്ട്.

ഇപ്പോള്‍ ചലച്ചിത്രതാരം ലിസ്സിയും ക്യാമ്പയിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. ഇതൊരു വലിയകാര്യമാണെന്നും ഒരു ആയിരം വാക്കുകള്‍ ഈ ചിത്രം സംസാരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2012ല്‍ ഇതേ വിഷയം കൈകാര്യം ചെയ്ത് ടൈം മാസിക ഒരു കവര്‍ ചിത്രം ചെയ്തിരുന്നു ഏങ്കിലും ഗൃഹലക്ഷ്മിയാണ് ഇത് കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതെന്നും ലിസ്സി പറഞ്ഞു.

ഇതൊരു ചരിത്രമായിരിക്കും, മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ മാസികകളുടെ ചരിത്രത്തിലെ ഏറ്റവും മഹത്തരമായത്. ഗൃഹലക്ഷ്മിയുടെ ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ജിലു, നിങ്ങള്‍ ഒരു അത്ഭുതവനിതയാണെന്നും ലിസ്സി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top