കരകള്‍ക്ക് ഉത്സവമായി പത്തനംതിട്ട ഇലന്തൂര്‍ ഭഗവതികുന്നില്‍ പടയണിക്ക് തുടക്കം

പടയണി ഉത്സവത്തില്‍ നിന്ന്

പത്തനംതിട്ട: കരകള്‍ക്ക് ഉത്സവമായി പത്തനംതിട്ട ഇലന്തൂര്‍ ഭഗവതികുന്നില്‍ പടയണി ആരംഭിച്ചു. എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന പടയണി ഉത്സവത്തിലെ കര പടേനിയിലാണ് ഏറ്റവും കൂടുതല്‍ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞത്. ഞായറാഴ്ചയാണ് വല്യപടേനി.

ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കര പടയണി കോലങ്ങളുടെ എണ്ണം കൊണ്ടും ഭക്തജന സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഇലന്തൂര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും ചൂട്ടു കറ്റകളുടെ വെളിച്ചത്തില്‍ വാദ്യമേള അകമ്പടിയോടെ കോലങ്ങളെ ഭഗവതികുന്നിലേക്ക് ആനയിച്ചു. അതിനുശേഷമാണ് കോലം തുള്ളല്‍ തുടങ്ങിയത്.

ഗണപതി, ശിവന്‍, മറുത സുന്ദരയക്ഷി, പക്ഷി കാലന്‍ഭൈരവി എന്നിങ്ങനെ ഓരോന്നായി കളം നിറഞ്ഞാടി. ഒപ്പം കൂട്ടക്കോലങ്ങളും രുദ്രമറുതയും കളത്തിലെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കോലങ്ങളെ അണിനിരത്തുന്ന ഈ പടയണി മറ്റ് പടയണികളില്‍ നിന്ന് ഇലന്തൂര്‍ പടയണിയെ വ്യത്യസ്തമാക്കുന്നു. ഞായറാഴ്ച വലിയപടയണി നടക്കും.ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top