എച്ച്‌​-1ബി വിസയില്‍ അടിസ്ഥാനപരമായി മാറ്റങ്ങളില്ലെന്ന്​ യുഎസ്​ കൗണ്‍സില്‍ ജനറല്‍

പ്രതീകാത്മക ചിത്രം

മുംബൈ: അമേരിക്കയിലേക്കുള്ള എച്ച്‌​-1ബി വിസയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന്​ മുംബൈയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍. എച്ച്‌​-1ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്​ മുംബൈ  യുഎസ് കൗണ്‍സില്‍ ജനറല്‍ എഡ്​ഗാര്‍ഡ്​ ഡി കാഗന്‍ വ്യക്​തമാക്കി.

ഇന്ത്യക്കാരെ കാര്യമായി ബാധിക്കുമെന്നാണ് വലിയൊരു വിഭാഗവും കരുതുന്നത്. ഈ ആശങ്ക അമേരിക്കന്‍ സര്‍ക്കാരുമായി ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ എച്ച് 1 ബി വിസയിലെ പുതിയ പരിഷ്‌കാരം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യ -യുഎസ് ബന്ധവുമായി ഈ വിസ നടപടിയെ കൂട്ടിക്കുഴച്ചു കാണേണ്ടതുമില്ലെന്ന് കാഗന്‍ വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക്​ അമേരിക്കയില്‍ ജോലി ചെയ്യുന്നതിനായി നല്‍കുന്ന വിസയാണ്​ എച്ച്‌​-1ബി. അമേരിക്കക്കാര്‍ക്ക്​ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ട്രംപ്​ ഭരണകൂടം എച്ച്‌​-1ബി വിസയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

വിദഗ്ധ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം വരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി. ഐടി മേഖലയില്‍ ജോലിചെയ്യാനായെത്തുന്ന തൊഴിലാളികളാണ് എച്ച് 1 ബി യുടെ പ്രധാന ഉപഭോക്താക്കള്‍. അതിനാല്‍ നിയമത്തില്‍ വരുത്തുന്ന എന്ത് മാറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവരെയാണ്. 2016 ല്‍ അനുവദിച്ച എച്ച് 1 ബി വിസയുടെ 77 ശതമാനവും നേടിയത് ഇന്ത്യക്കാരാണ്.

ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍ എന്ന പേരില്‍ ജോലികളില്‍ അമേരിക്കകാര്‍ക്ക് മുന്‍ഗണ നല്‍കുന്ന ഡോണാള്‍ഡ് ട്രംപിന്റെ പോളിസിയുടെ അടിസ്ഥാനത്തില്‍ എച്ച് 1 ബി വിസയിലും മാറ്റങ്ങള്‍ വരുത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

DONT MISS
Top