തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടുന്ന ചിത്രമായിരിക്കും കാളിയന്‍: പൃഥ്വിരാജ്

പൃഥ്വിരാജ്

കൊച്ചി: തെക്കന്‍ കഥാഗാനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുങ്ങുന്ന മലയാള സിനിമയാണ് കാളിയന്‍. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളിയെന്ന, കാളിയനായി എത്തുന്നത് പൃഥ്വിരാജാണ്.

തനിക്ക് തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടുന്ന ചിത്രമായിരിക്കും കാളിയന്‍ എന്ന് പൃഥ്വിരാജ് പറഞ്ഞു. കാളിയന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു താരം. പതിനേഴാം നൂറ്റാണ്ടിലെ വേണാടിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഒരു പോരാട്ടതിന്റെ കഥയാണ് കാളിയന്‍ എന്ന ചിത്രത്തിനാസ്പദം. മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിന് വേണ്ടി രാജീവ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹോളിവുഡിലെയും ബോളിവുഡിലേയും പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. കാളിയനുവേണ്ടി വിപുലമായ സ്‌ക്രീനിംഗിലൂടെ അഭിനേതാക്കളെ കണ്ടെത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും നല്‍കും. കഥാപാത്രങ്ങളുടെ രൂപത്തിനും സ്വഭാവത്തിനും ഇണങ്ങുന്ന പുതുമുഖങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം.

DONT MISS
Top