ഗ്രൂപ്പ് വീഡിയോ കോളുമായി എത്തുന്നു വാട്‌സാപ്പ് പുതുവെര്‍ഷന്‍

പ്രതീകാത്മക ചിത്രം

വാട്‌സാപ്പ് ഓരോ അപ്‌ഡേഷന് ശേഷവും ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പാക്കാറുണ്ട്. ചിലത് പുറമെ അറിയാനില്ലാത്ത സെക്യൂരിറ്റി ഫീച്ചേഴ്‌സ് മാത്രമാകുമ്പോള്‍ ചിലതില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ ഉണ്ടാകും.

ഏറെ ആളുകള്‍ കാത്തിരുന്ന ഒരു ഫീച്ചറുമായാണ് വാട്‌സാപ്പ് പുതിയ വെര്‍ഷന്‍ എത്തുന്നത്. ഗ്രൂപ്പ് വീഡിയോ കോള്‍ എന്ന ഈ ഫീച്ചറില്‍ ഒരു ഗ്രൂപ്പില്‍ ഉള്ള എല്ലാ ആളുകള്‍ക്കും കണ്ടുകൊണ്ട് സംവദിക്കാനാകും.

ഗ്രൂപ്പിനേക്കുറിച്ചുള്ള കുറിപ്പുകള്‍ ചേര്‍ക്കാനും അവ ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കാണുവാനുള്ള ഒപ്ഷനും കൂട്ടിച്ചേര്‍ക്കും. വാട്‌സാപ്പ് പേ സപ്പോര്‍ട്ട്, സ്റ്റിക്കേഴ്‌സ് എന്നിവയും പുതിയ വാട്‌സാപ്പില്‍ ഉണ്ടാകും.

DONT MISS
Top