പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു

കൊല്ലം: കൊല്ലം പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തതില്‍ സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു . പ്രവാസിയായ സുഗതന്‍ കഴിഞ്ഞദിവസമാണ് നിര്‍മാണത്തിലിരുന്ന തന്റെ വര്‍ക്‌ഷോപ്പില്‍ തൂങ്ങി മരിച്ചത്.

നിലം മണ്ണിട്ട് നികത്തിയാണ് വര്‍ക്‌ഷോപ്പിനുള്ള ഷെഡ് കെട്ടിയതെന്ന് പറഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയിരുന്നു. പണം നല്‍കിയാലേ വര്‍ക്‌ഷോപ്പ് നടത്താന്‍ അനുവദിക്കൂവെന്നായിരുന്നു ഭീഷണി. കുടുംബത്തിന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ആത്മഹത്യയിൽ വിശദമായ അനേഷണം ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു. വർക് ഷോപ്പ് നിർമ്മാണം തടഞ്ഞ എഐവൈഫിന്റെ നടപടി അച്ചനെ മാനസികമായി തകർത്തിരുന്നെന്ന് മകൻ പറഞ്ഞു. പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വിശ്വസിച്ച് സ്വന്തം സംരംഭം തുടങ്ങാന്‍ ഇറങ്ങിയ സുഗതന്റെ മരണത്തിനുത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കെസെടുത്തിരുന്നു. അതേ സമയം തങ്ങൾക്കെതിരേ ഉയർന്നുവരുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെണ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിന്റെ  പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top