മരണത്തിന് തൊട്ടുമുന്‍പും അതി സുന്ദരിയായി ശ്രീദേവി, അവസാന ചിത്രങ്ങളും വീഡിയോയും

ഇന്ത്യന്‍ സിനിമാ ലോകത്തിന് ഇപ്പോഴും വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് ശ്രീദേവിയുടെ മരണം. ചലച്ചിത്ര ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ ലേഡി സൂപ്പര്‍ സ്റ്ററാറിന്റെ വിയോഗത്തില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11;30 ന് ദുബായിയില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആരോഗ്യവതിയായും ഊര്‍ജസ്വലയായും കാണപ്പെടുന്ന ശ്രീദേവിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബോളിവുഡ് നടന്‍ മോഹിത മര്‍വയുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ആദ്യ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാഹ്നി കപൂര്‍ വിവാചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. ഈ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

DONT MISS
Top