മാണി മൂലയില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കി ജനകീയ സമരസമിതി

കാസര്‍ഗോഡ്:  മാണി മൂലയില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കി ജനകീയ സമരസമിതി. ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി.

കര്‍ണ്ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് ശ്രീമല റോഡരികലാണ് പുതിയ മൊബൈല്‍ ടവറിന്റെ നിര്‍മ്മാണം നടന്നു വരുന്നത്.ഇതിന് 50 മീറ്റര്‍ അകലയായി മറ്റൊരു ടവര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ഇതാണ് പ്രതിഷേധങ്ങള്‍ക്ക് വഴി തുറന്നത്.വിട് നിര്‍മ്മിക്കാന്‍ സ്ഥലം എടുക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് കമ്പനി പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചതന്നാണ് നാട്ടുകാരുടെ ആരോപണം.

ജനവാസ മേഖലയിലെ ടവറിന്റെ പ്രവര്‍ത്തനം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.കുറ്റിക്കോല്‍ പഞ്ചായത്തിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിന് സ്ത്രികളും കുട്ടികളുമുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.

DONT MISS
Top