എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

കാസര്‍ഗോഡ്:  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ദുരിതബാധിത കുടുംബങ്ങള്‍ ജില്ലാ
പ്രോഗാം മാനേജരുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സമരം പരിസ്ഥിതി പ്രവര്‍ത്തക ദയഭായ് ഉദ്ഘാടനം ചെയ്യതു.ദുരിതബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങിയിട്ട് എട്ട് മാസത്തോളമായി.

മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. അവകാശ നിഷേധത്തിനെതിരെ കാഞ്ഞങ്ങാട് ദേശിയ ഹെല്‍ത്ത് മിഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയവര്‍ ദുരിതബാധിതരെ വഞ്ചിക്കുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി പറഞ്ഞു.രോഗികളുടെ തുടര്‍ പരിശോധന നടത്തി ആരോഗ്യസ്ഥിതി വിലയിരുത്താതെ ഒരേ മരുന്ന് തന്നെ വര്‍ഷങ്ങളായി നല്‍കുന്ന കാര്യവും സമരസമിതി ചൂണ്ടിക്കാട്ടി.അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ.അംബികാസുതന്‍ മാങ്ങാട് മുനിസ അമ്പലത്തറ തുടങ്ങിയവര്‍ സംസാരിച്ചു.

DONT MISS
Top