ശ്രീദേവി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് കെപിഎസി ലളിത

ശ്രീദേവിയുടെ അപ്രതീക്ഷിയ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ചലച്ചിത്ര ലോകം. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുകയാണ് നടി കെപിഎസി ലളിത. ശ്രീദേവി ആദ്യമായി ക്യാമറയിലെത്തിയ അനുഭവം റിപ്പോര്‍ട്ടറോട് പങ്കുവെയ്ക്കുകയാണ് കെപിഎസി ലളിത.

ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടുള്ള വേഷത്തിലാണ് ശ്രീദേവി ആദ്യമായി അഭിനയിക്കുന്നതെന്ന് കെപിഎസി ലളിത പറയുന്നു. ശ്രീദേവിയ്ക്ക് അന്ന് മൂന്ന് വയസ്സായിരുന്നുവെന്നും പിന്നീടാണ് അവര്‍ സിനിമയിലെത്തുന്നതും നായികയാകുന്നതും. എന്നാല്‍  ഇക്കാര്യം അധികം പേര്‍ക്ക് അറിയില്ലെന്നും കെപിഎസി ലളിത പറയുന്നു.

പിന്നീട് ശ്രീദേവിയുടെ അമ്മ ഇത് ഒാര്‍ത്തിരുന്നുവെന്നും അവരുടെ നിര്‍ബന്ധത്തിലാണ് ശ്രീദേവി ദേവരാഗത്തില്‍ അഭിനയിച്ചതെന്നും കെപിഎസി ലളിത റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

ശ്രീദേവിയെ വളരെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് കാണുന്നത്. കുമാരസംഭവം തൊട്ട് നിരവധി ചിത്രങ്ങളില്‍ തനിക്ക് ശ്രീദേവിയേടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും കെപിഎസി ലളിത പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top