നടി ശ്രീദേവി അന്തരിച്ചു

ശ്രീദേവി

ദുബായ്: നടി ശ്രീദേവി അന്തരിച്ചു. 54 വയസായിരുന്നു. ദുബായിൽ ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ സിനിമയിലെ വളർച്ച അതിവേഗമായിരുന്നു.

26 മലയാള സിനിമകളിലും അതിലേറെ തമിഴ് സിനിമകളിലും അഭിനയിച്ച ശ്രീദേവി ഹിന്ദി സിനിമയിലും ചുവടുറപ്പിച്ചു. 1990 കളുടെ തുടക്കത്തിൽ ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി ഉയർന്നു. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോയാണ് അവസാനമായി അഭിനയിച്ച ചിത്രം.

DONT MISS
Top