ആള്‍ക്കൂട്ട വിചാരണ: മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് യുഡിഎഫ്-ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

പാലക്കാട്: ആദിവാസി യുവാവായ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് യുഡിഎഫ്-ബിജെപി സംയുക്തമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മധുവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മണി മുതല് വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മധുവിനെ മോഷണമാരോപിച്ച് ഒരുസംഘമാളുകള്‍ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസ്ിലായിട്ടും അസ്വാഭാവിക മരണത്തില്‍ കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top