വിപി ജാനകി കൊലപാതകം : മുഖ്യപ്രതി പിടിയില്‍

കാസര്‍ഗോഡ് : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക വിപി ജാനകിയെ കൊലപ്പെടുത്തിയ കേസ്സില്‍ മുഖ്യപ്രതി പിടിയിലായി.പുലിയന്നൂര്‍ ചീര്‍ക്കളം അരുണ്‍കുമാര്‍ ആണ് അറസ്റ്റിലായത്.വിദേശത്തേക്ക് കടന്ന അരുണിനെ പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്.

ഇവിടെ നിന്നും കവര്‍ച്ച ചെയ്ത താലിമല,മോതിരം,മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തു.കൊലപാതകം നടത്തിയത് അരുണ്‍കുമാറും വിശാഖും ചേര്‍ന്നാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.ഇതോടെ കേസ്സിലെ മുഴുവന്‍ പ്രതികളും പിടിയിലായതായും അദ്ദേഹം വ്യക്തമാക്കി.പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് കൊല നടത്തിയത.കേസ്സില്‍ രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു .പുലിയന്നൂരിലെ വിശാഖ് ,റിനീഷ് എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ മൂന്ന് പ്രതികളെയും പുലിയന്നൂരില്‍ തെളിവെടുപ്പിനായി എത്തിച്ചിരുന്നു.ഡിസംബര്‍ 13 നാണ് വിപി ജാനകിയെ കവര്‍ച്ചാ ശ്രമത്തിനിടെ കൊലചെയ്യുന്നത്. ഭര്‍ത്താവ് കളത്തേര കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പികുകയും ചെയ്തിരുന്നു.മുഖംമൂടി ധരിച്ചെത്തിയ സംഘം ഇവിടെനിന്നും സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തിരുന്നു.ഇന്ന് അറസ്റ്റിലായ അരൂണ്‍കുമാറിനെ ഉള്‍പ്പെടെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കി.

DONT MISS
Top