12 വര്‍ഷത്തെ നിശ്ചയദാര്‍ഢ്യം; സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ച് ചുമട്ട് തൊഴിലാളി

പത്തനംതിട്ട: കനൽവഴിയിലൂടെ ലക്ഷ്യത്തിലെത്തി ഒരു ചുമട്ടുതൊഴിലാളി.  ചുമട്ട് തൊഴിലാളിയായി ജോലിനോക്കുന്നതിനിടെ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചയാളാണ് പത്തനംതിട്ട മൈലപ്ര സ്വദേശി കെകെ അജയകുമാര്‍. സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ പലവട്ടം ഗവേഷണ പ്രവർത്തനങ്ങൾ മുടങ്ങി.

എന്നാൽ അജയകുമാര്‍ എന്ന ചുമട്ടുതൊഴിലാളിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ 12 വര്‍ഷത്തെ ശ്രമകരമായാണ് അജയകുമാര്‍ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയത്. ഇതിനിടയില്‍ സ്ഥലം വിറ്റു. പണം മുഴുവന്‍ തീര്‍ന്നു, അങ്ങനെ വീട് പണിയും പാതിവഴിയില്‍ നിലക്കുകയും ചെയ്തു. വീട് പണി പാതിവഴി നിലച്ചെങ്കിലും ഡോക്ടറേറ്റ് എന്ന സ്വപ്‌നം വര്‍ഷങ്ങള്‍ ഏറെ എടുത്തെങ്കിലും അദ്ദേഹം സ്വന്തമാക്കി.

ഗവേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് , തിരുപ്പതിയിലുമൊക്കെ ഒരുപാട് തവണ യാത്ര ചെയ്തു. കാലടി സംസ്‌കൃത സര്‍വകലാശാലയയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഡോക്ടറേറ്റ് ലഭിച്ചെങ്കിലും ഇപ്പോഴും ചുമട്ട് തൊഴിലാളി തന്നെയാണ് അജയകുമാര്‍. അധ്യാപകനാകണമെന്നാണ് ആഗ്രഹമെങ്കിലും നിലവില്‍ 48 വയസ്സ് കഴിഞ്ഞതിനാല്‍ നിയമനം ലഭിക്കുന്നത് പ്രയാസമാണ്. എങ്കിലും അഷ്ടിക്ക് മുട്ടില്ലാതെ ജീവിക്കുന്നതിനാൽ മൈലപ്രയിലെ ഈ സിഐടിയു തൊഴിലാളി അജയകുമാറും കൂടുംബവും സംതൃപ്തരും സന്തുഷ്ടരുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top