പ്രഥമശുശ്രൂഷാ പാഠങ്ങള്‍ സൗജന്യമായി പഠിപ്പിക്കാന്‍ ഐഐഇഎംഎസ്

പ്രഥമശുശ്രൂഷാ പരിശീലനം

കോട്ടയം: പ്രഥമശുശ്രൂഷ രംഗത്തെ അജ്ഞത മൂലം, രക്ഷിക്കാനാവുന്ന നിരവധി ജീവനുകളാണ് പൊലിയുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളെ പ്രഥമശുശ്രൂഷാ പാഠങ്ങള്‍ പഠിപ്പിക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരസ്ഥാപനങ്ങളിലും പ്രഥമശുശ്രൂഷ പരിശീലനം സൗജന്യമായി നല്‍കുകയാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ഐഐഇഎംഎസ് എന്ന സ്ഥാപനം.

ദുരന്തങ്ങളും വന്‍ അപകടങ്ങളും പതിവാകുമ്പോഴും പ്രഥമശുശ്രൂഷ രംഗത്ത് പിച്ചവച്ച് നടക്കുകയാണ് കേരളമെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രഥമശുശ്രൂഷയുടെ പാഠങ്ങള്‍ സൗജന്യമായി പഠിപ്പിക്കാന്‍ ഐഐഇഎംഎസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവയിലെത്തി പ്രഥമ ശുശ്രൂഷാ പരിശീലനം സൗജന്യമായി നല്‍കുകയാണ് ഈ സ്ഥാപനം. അടിയന്തര സാഹചര്യത്തില്‍ സിപിആര്‍ പോലുള്ള പ്രഥമ ശുശ്രൂഷ നല്‍കാന്‍ കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും ഇത് കൃത്യമായി നല്‍കാന്‍ കഴിവുള്ള ഇല്ലായെന്നതാണ് വെല്ലുവിളി. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകള്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം സൗജന്യമായി ഐഐഇഎംഎസ് നല്‍കുന്നത്.

ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യാത്തതുകൊണ്ട് എന്തങ്കിലും അത്യാഹിതമുണ്ടായാല്‍ അത് നേരിടാന്‍ നമുക്ക് ഇപ്പോഴും കഴിയുന്നില്ലന്ന് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റും വ്യോമസേന മുന്‍ ഉദ്യോഗസ്ഥനുമായ എസ് ജയചന്ദ്രന്‍ പറഞ്ഞു.

പ്രഥമശുശ്രൂഷാ പരിശീലനത്തിനൊപ്പം അടിയന്തര സാഹചര്യത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന, സൗജന്യനിരക്കിലുള്ള ആംബുലന്‍സ് സര്‍വീസും ഐഐഇഎംഎമ്മിനുണ്ട്. 102 എന്ന നമ്പരില്‍ ഈ സേവനം ലഭിക്കും.

DONT MISS
Top