ആ ഇരട്ടചങ്കന്‍ ഇവിടെയുണ്ട്; ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ട ഹൃദയത്തിന് ഉടമയായി രോഗി

ഹൈദരാബാദ്: ഇരട്ടചങ്കന്‍ എന്ന് പലപ്പോഴും പലരെയും അഭിസംബോധന ചെയ്ത് പറയുന്നത് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ട ഹൃദയത്തിന് ഉടമയായിരിക്കുകയാണ് ഒരാള്‍. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് അമ്പത്താറുകാരനായ രോഗി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയത്. രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിചേര്‍ക്കുന്ന പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് എന്ന പ്രക്രിയയിലൂടെയാണ് ഇദ്ദേഹം ഇരട്ടചങ്കനായത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച പതിനേഴുകാരന്റെ ഹൃദയമാണ് ഇദ്ദേഹത്തിന് വേണ്ടി മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ലങ് ബ്ലഡ് പ്രഷര്‍ കൂടിയതോടെയാണ് രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോക്ടര്‍ എ ഗോപാല കൃഷ്ണ ഗോഖലെയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഏഴു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. രോഗിയുടെ ഹൃദയത്തിന്റെയും വലതുഭാഗത്തിന്റെ ശ്വാസകോശത്തിന്റെയും ഇടയിലാണ് ദാതാവിന്റെ ഹൃദയം തുന്നിചേര്‍ത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top