ഉത്തര്‍പ്രദേശില്‍ 40,000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കും; വാഗ്ദാനവുമായി ജിയോ

മുകേഷ് അംബാനി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ 40,000 പുതിയ ജോലികള്‍ സൃഷ്ടിക്കും എന്ന് ജിയോയുടെ വാഗ്ദാനം. ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ കൂടിയ അളവില്‍ ഡാറ്റ ഉത്തര്‍പ്രദേശിന് നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് രാവിലെ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ഉത്തര്‍പ്രദേശിന്റെ സാമ്പത്തികനില കൂടുതല്‍ മെച്ചപ്പെടുത്തുക, സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് യോഗി ആദിഥ്യനാഥ് സര്‍ക്കാര്‍ ഉച്ചകോടി സംഘടിപ്പിച്ചത്.

നിങ്ങളുടെ സഹായങ്ങള്‍ ഉണ്ടായാല്‍ ഉത്തര്‍പ്രദേശ് കൂടുതല്‍ വളരുമെന്നും അതിനായി എല്ലാവിധ പിന്തുണകളും നല്‍കണം എന്നും വ്യവസായകരോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. രാജ്യത്തെ വ്യാസായ പ്രമുകര്‍ എല്ലാം തന്നെ വലിയ രീതിയിലുള്ള വാഗ്ദാനങ്ങളാണ് ഉത്തര്‍പേദേശിന് ഉച്ചകോടിയില്‍ നല്‍കിയിരിക്കുന്നത്.

DONT MISS
Top