രാഷ്ട്രീയം സംസാരിക്കാനായി ഒരു ചായക്കട; പാര്‍ട്ടി സമ്മേളന നഗരിയില്‍ വ്യത്യസ്തമായ ഒരു കാഴ്ച

രാഷ്ട്രീയം സംസാരിച്ചാല്‍ പ്രശ്‌നമില്ലാത്ത ഒരു ചായക്കട. ഒരു പക്ഷെ രാഷ്ട്രീയം സംസാരിക്കാനായി മാത്രമുള്ള ചായക്കടയെന്നും ഇതിനെ പറയാം. തൃശൂരില്‍ സിപിഐഎം സംസ്ഥാന സമ്മേളനനഗരിയില്‍ ഒരുക്കിയിരിക്കുന്നതാണ് വ്യത്യസ്തമായ ഈ ചായക്കട. നിരവധി പേരാണ് ഈ ചായക്കട സന്ദര്‍ശിക്കാനെത്തുന്നത്.

‘പ്രാഞ്ചിയേട്ടന്‍സ് ചായക്കട’ എന്ന പേരിലുള്ള ഈ ചായക്കടയില്‍ പഴയകാല ചായക്കടയുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ ഇവിടെ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കും.

ഓടുമേഞ്ഞ ചായക്കടയില്‍ അഴീക്കോടന്‍ രാഘവന്‍, ഇഎംഎസ്, പി കൃഷ്ണപിള്ള, നായനാര്‍ എന്നിവരുടെ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സ്വദേശി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചായക്കട നിര്‍മിച്ചത്.

DONT MISS
Top