‘ഏത് നല്ലകാര്യം വന്നാലും തെറ്റായി കാണുക എന്നതാണ് ചിലരുടെ രീതി’; കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് നല്‍കിയ വാഗ്ദാനം പ്രാവര്‍ത്തികമാക്കുകയാണെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: കുടിശിക അടക്കം പെന്‍ഷന്‍ നല്‍കുമെന്ന് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ദുഷ്ചിന്തകളുമായി ചിലര്‍ രംഗത്ത് എത്തി. അവരോട് സഹതപിക്കാനേ കഴിയൂ എന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഏത് നല്ലകാര്യം വന്നാലും തെറ്റായി കാണുക എന്നതാണ് ചിലരുടെ രീതി. വലിയ പലിശനിരക്കില്‍ വായ്പ നല്‍കി ലാഭമുണ്ടാക്കാനാണ് സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ കൊടുക്കുന്നത് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അത് ശരിയല്ല. ബാങ്കിംഗ് രീതിയിലുള്ള വായ്പ മാത്രമാണ് നല്‍കുക. ലാഭം കണ്ടിട്ടല്ല സഹകരണ ബാങ്കുകള്‍ കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖല സംരക്ഷിക്കാനുള്ള ഉറച്ച തീരുമാനമാണ് ഇതിനുപിന്നില്‍. കെഎസ്ആര്‍ടിസിയും സഹകരണ ബാങ്കുകളും ഈ തീരുമാനത്തോടെ തകര്‍ന്നു കാണണമെന്ന് ചിലര്‍ സ്വപ്നം കാണുകയാണ്. അത് മന:പായസം മാത്രമായിരിക്കും. നോട്ട് നിരോധന കാലത്ത് സഹകരണമേഖലയെ തകര്‍ക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നിരുന്നു. അതിനെ അതിജീവിച്ചവരാണ് നമ്മളെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top