അഡാര്‍ ലൗവിലെ പാട്ടിനെതിരായ കേസ്: പ്രിയയുടെയും ഒമറിന്റെയും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ഇന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെടും

ദില്ലി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ നടി പ്രിയ വാരിയറും സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് പ്രിയ വാര്യരുടെയും ഒമര്‍ ലുലുവിന്റെയും ഔസേപ്പച്ചന്റേയും അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.

ചിത്രീകരണം പൂര്‍ത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും പ്രിയ വാരിയരും, ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഇരുവരുടെയും വാദം.

പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്‌നുമ്മ പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി പ്രിയ വാരിയറും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചത്. പാട്ടിനെതിരെ മഹാരാഷ്ട്രയിലും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

DONT MISS
Top