കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗുജറാത്തില്‍; സംഭവം അറിഞ്ഞതായി ഭാവിക്കാതെ മോദി


കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മോദി അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കുന്നേയില്ലെന്ന് വിമര്‍ശനമുയരുന്നു. ട്രൂഡോയെ ദില്ലിയില്‍ സ്വീകരിക്കാനും മോദി പോയിരുന്നില്ല. ശനിയാഴ്ച്ചയാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്.

കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ജസ്റ്റിന്‍ ട്രൂഡോയെ ദില്ലിയില്‍ സ്വീകരിച്ചത്. ചൈനീസ്, ജാപ്പനീസ്, ഇസ്രയേല്‍ രാഷ്ട്രത്തലവന്മാരെ മോദി നേരിട്ടുപോയി സ്വീകരിക്കുകയും ഗുജറാത്ത് സന്ദര്‍ശനത്തില്‍ അനുഗമിക്കുകയും ചെയ്ത സ്ഥാനത്താണിത്. ട്രൂഡോ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥും എത്തിയിരുന്നില്ല.

ട്വിറ്ററില്‍ സജീവമായ മോദി ട്രൂഡോയെ സ്വാഗതം ചെയ്ത് ഒരു ട്വീറ്റ് പോലും ഇതുവരെ പങ്കുവച്ചിട്ടില്ല. ഇത്തരത്തില്‍ പ്രകടമായ നീരസമാണ് മോദി ട്രൂഡോയോട് കാണിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top