വിശ്വസികള്‍ പണിത പള്ളികള്‍ വിശ്വസികളുടേതാണ്: ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ

കൊച്ചി: വിശ്വസികള്‍ പണിത പള്ളികള്‍ വിശ്വസികളുടേതാണ് എന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ. കൊച്ചിയില്‍ യാക്കോബായ സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചാലും പള്ളികള്‍ വിട്ടുനല്‍കില്ല എന്നും അതിനായി മരിക്കേണ്ടി വന്നാല്‍ ആദ്യം മരിക്കുക താനായിരിയ്ക്കുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

കോടതികളും സര്‍ക്കാറും ജഡ്ജിമാരും പള്ളികള്‍ പണിതിട്ടുണ്ടെങ്കില്‍ അത് വിട്ടുനല്‍കാമെന്നും അദ്ദേഹം
പറഞ്ഞു. അല്ലാതെ മരിച്ചാലും പള്ളികള്‍ വിട്ടു നല്‍കില്ല.

പാത്രിയര്‍ക്ക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഓഫ് ലക്‌സന്‍ബര്‍ഗ് ജോര്‍ജ് ഖൂറി മെത്രാപ്പോലീത്ത, വിശ്വാസ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബേബി ജോണ്‍ ഐക്കാട്ടുതറ കോര്‍ എപ്പിസ്‌കോപ്പ പ്രതിഷേധ പ്രമേയവും മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത വിശ്വാസ പ്രമേയവും വായിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അടക്കമുള്ള മെത്രാപ്പോലീത്തമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

DONT MISS
Top