“ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍”, മോഹന്‍ലാല്‍ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലുലുമാളില്‍ വച്ചുനടന്ന ചടങ്ങില്‍വച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജു വാര്യരും ഇന്ദ്രജിത്തും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകമെമ്പാടുമുള്ള മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ടീസറില്‍ ലാലേട്ടന് നല്‍കുന്ന ഉമ്മ എല്ലാ മോഹന്‍ലാല്‍ ആരാധകര്‍ക്കുവേണ്ടിയും സമര്‍പ്പിക്കുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

1986ല്‍ തന്റെ അച്ഛന്‍ സുകുമാരന്‍ നിര്‍മിച്ച പടയണി എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി വേഷമിടുന്നതെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. മോഹന്‍ലാലിന്റെ ചെറുപ്പമായിരുന്നു ആ കഥാപാത്രം. ഇപ്പോള്‍ മോഹന്‍ലാലിന്റെ പ്രശസ്തമായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന സിനിമയിലെത്തുമ്പോള്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

ചടങ്ങിന് സാക്ഷ്യം വഹിച്ചവര്‍ അങ്ങേയറ്റം രസകരമാണ് ടീസര്‍ എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ടീസര്‍ സോഷ്യല്‍ മീഡിയവഴി ചൊവ്വാഴ്ച്ച മാത്രമേ പുറത്തുവിടൂ. സെന്‍സറിംഗുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അവശേഷിക്കുന്നതിനാലാണത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top