ലോകം കീഴടക്കിയ കണ്ണിറുക്കല്‍ ഏറ്റെടുത്ത് അമൂലും

അമൂലിന്റെ പരസ്യം

മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത പ്രിയ വാര്യരെ ഇന്ത്യയിലെ പ്രമുഖ ഡയറി ഉത്പാദകരായ അമൂലും ഏറ്റെടുത്തിയിരിക്കുകയാണ്. അമൂലിന്റെ പുതിയ പരസ്യത്തിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ക്ലാസിക് കാര്‍ട്ടൂണ്‍ പരസ്യത്തിലാണ് പ്രിയയെ കഥാപാത്രമായി അമൂല്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ തരംഗമായി മാറിയത്. രണ്ട് കോടിയിലധികം ആളുകളാണ് ഇതിനോടകം തന്നെ ഗാനം കണ്ടിരിക്കുന്നത്.

DONT MISS
Top