‘ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്’ സംവിധാനം ചെയ്തത് താനല്ല; വിവാദമായതോടെ ചിത്രത്തെ കൈയൊഴിഞ്ഞ് രാം ഗോപാല്‍ വര്‍മ

രാം ഗോപാല്‍ വര്‍മ

ഹൈദരാബാദ്: പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ പുറത്തുവന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമ സംവിധാനം ചെയ്തത് താനല്ലെന്ന് രാം ഗോപാല്‍ വര്‍മ. ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ചിത്രത്തിനെതിരെ പരാതികള്‍ വന്നതോടെയാണ് രാം ഗോപാല്‍ വര്‍മ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ നേരിട്ട് ചിത്രം സംവിധാനം ചെയ്യുകയോ ചിത്രം നിര്‍മിക്കുകയോ ചെയ്തിട്ടില്ല. ഓണ്‍ലൈനായാണ് സിനിമ സംവിധാനം ചെയ്തത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇല്ലായിരുന്നു. ചിത്രത്തിന് ആശയം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

സിനിമയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ വനിതാ സംഘടനകളാണ് പരാതി നല്‍കിയിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസ് രാം ഗോപാല്‍ വര്‍മയെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് ചിത്രം സംവിധാനം ചെയ്തത് താനല്ലെന്ന് പൊലീസിനോട് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

ചോദ്യം ചെയ്യലിനുശേഷം രാം ഗോപാല്‍ വര്‍മയുടെ ലാപ്‌ടോപ്പ് കൂടുതല്‍ പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുത്തു. അടുത്ത ആഴ്ച വീണ്ടും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ രാം ഗോപാല്‍ വര്‍മയോട് ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രത്തിലേതെന്ന് ചൂണ്ടാക്കാട്ടി വനിതാ സംഘടനകള്‍ നല്‍കിയ ചിത്രങ്ങള്‍ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിലേതല്ലെന്നും മറ്റൊരു ചിത്രത്തിന്റെ  ഷൂട്ടിംഗിന്റെ സമയത്ത് എടുത്തതാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

ജനുവരി 25 ന് ഇന്റര്‍നെറ്റിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് വനിതാ സംഘടനം രാം ഗോപാല്‍ വര്‍മയ്ക്കെതിരെ പരാതി നല്‍കിയത്. സിനിമയുടെ പ്രരണ പരിപാടിയില്‍ വനിത പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും വര്‍മയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top