യു​എ​ഇ ഉപസർവസൈന്യാധിപന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിച്ച സംഭവം; ഇന്ത്യന്‍ മാധ്യമങ്ങളെ കുറ്റപ്പെടത്തി പിണറായി

പിണറായി വിജയന്‍

അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ന​ഹ്യാ​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

വ്യാ​ജ വാ​ര്‍​ത്ത​ക​ളു​ടെ പേ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​നു തീ​രാ​ക്ക​ള​ങ്ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു. ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം ഇ​ന്ത്യ​ക്കാ​ര്‍​ക്കാ​കെ അ​പ​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി വിമര്‍ശിച്ചു.

ഒ​രു ഹി​ന്ദു സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ‘ ജ​യ് ശ്രീ​റാം’ വി​ളി​യോ​ടെ പ്ര​സം​ഗം തു​ട​ങ്ങി എ​ന്നായിരുന്ന വാര്‍ത്ത. ഈ വ്യാജ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനോട് പ്രതികരിച്ചാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ സ​ജീ​വ​മാ​ണെ​ന്നും മുഖ്യമന്ത്രി എ​ഫ്ബി കു​റി​പ്പി​ൽ പ​റ​ഞ്ഞു.

DONT MISS
Top