‘നീ നാളത്തെ സൂപ്പര്‍ താരമാകും’; പ്രിയാ വാര്യരോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഋഷി കപൂര്‍

മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യര്‍. പ്രിയാ വാര്യരോടുള്ള തന്റെ കടുത്ത ആരാധന തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു കാലത്തെ ബോളിവുഡ് സൂപ്പര്‍സ്റ്റാറായിരുന്ന ഋഷി കപൂര്‍.

ട്വിറ്ററിലൂടെയാണ് ഋഷി കപൂര്‍ പ്രിയയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞത്. നീ നാളത്തെ സൂപ്പര്‍താരമാകും. മനോഹരവും നിഷ്‌കളങ്കവുമായ പുഞ്ചിരിയാണ് നിനക്കുള്ളത്. എന്തുകൊണ്ടാണ് നീ എന്റെ സമയത്ത് വരാതിരുന്നത്. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top