ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റിനെ തള്ളി വിദ്യാഭ്യാസ വകുപ്പ്; വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി വീണ്ടും നോട്ടീസയച്ചു

കൊല്ലം: ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റിനെ തള്ളി വീണ്ടും വിദ്യാഭ്യാസ വകുപ്പ്. പ്രിന്‍സിപ്പാള്‍ രാജി സന്നദ്ധത അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത മാനേജ്‌മെന്റ് വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വീണ്ടും നോട്ടീസ് നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍ വര്‍ഗീയമായി വ്യാഖ്യാനിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ആരോപണ വിധേയരായ അധ്യപികമാരെ ആഘോഷപൂര്‍വ്വം സ്വീകരിച്ച പ്രിന്‍സിപ്പാളിന്റേയും മറ്റ് ജീവനക്കാരുടെയും നപടി തെറ്റാണെന്ന് സമ്മതിച്ച് കൊല്ലം ബിഷപ്പ് നല്‍കിയ മറുപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രിന്‍സിപ്പാള്‍ രാജിസന്നദ്ധത അറിയിച്ചിട്ടുംനോട്ടീസ് പ്രകാരം നടപടി സ്വീകരിച്ചിട്ടില്ല. ഈ നിലപാട് ശരിയല്ലെന്നും വിദ്ധ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ മാനേജ്‌മെന്റിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

വിദ്ധ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസ് പൂര്‍ണ്ണമായി മനസ്സിലാക്കാതെ കൊല്ലം ബിഷപ്പ് മറുപടിയില്‍ തെറ്റായ ആരോപണങള്‍ ഉന്നയിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍ വര്‍ഗീയമായി വ്യാഖ്യാനിച്ചത് തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്കും നോട്ടീസ് നല്‍കുന്നതിനോടൊപ്പം ഡിപിഐക്കും അനന്തര നടപടികള്‍ക്കായി ഡിഡിഇ കത്തയച്ചു.

DONT MISS
Top