ഒമ്പത് രൂപയ്ക്ക് റീചാര്‍ജ് പ്ലാന്‍; ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍

പ്രതീകാത്മക ചിത്രം

ജിയോ ഓഫറുകളെ വെല്ലുവിളിച്ച് വീണ്ടും എയര്‍ടെല്‍. ഒമ്പത് രൂപയുടെ പുതിയ പ്ലാനാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, എസ്എംഎസ്, ഡാറ്റ എന്നിവയും എയര്‍ടെല്ലിന്റെ പുതിയ പ്ലാനില്‍ ഉള്‍ക്കൊള്ളുന്നു.

ഒമ്പത് രൂപയുടെ ഒരു ദിവസത്തെ പ്ലാനാണ് എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പുറമെ 100 എസ്എംഎസും, 100 എംബി ഡാറ്റയും ഒരു ദിവസത്തേക്ക് ലഭിക്കും. റിലയന്‍സ് ജിയോയുടെ 19 രൂപ പ്ലാനിനെതിരെയാണ് എയര്‍ടെല്‍ ഒമ്പത് രൂപ പ്ലാന്‍ അവതരിപ്പിച്ചത്. ജിയോ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം 20 എസ്എംഎസും 150 എംബി ഡാറ്റയുമാണ് നല്‍കുന്നത്. അങ്ങനെ വരുമ്പോള്‍ എയര്‍ടെല്ലിന്റെ ഓഫറാണ് മികച്ച് നില്‍ക്കുന്നതും.

ഒമ്പത് രൂപ പ്ലാനിന് പുറമെ 23 രൂപയിടെ മറ്റൊരു പ്ലാനും എയര്‍ടെല്‍ മുന്നോട്ട് വെച്ചിരുന്നു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ 200 എംബി ഡാറ്റയും 100 എസ്എംഎസുമാണ് നല്‍കുന്നത്. ജിയോ പ്ലാനുകള്‍ക്ക് അനുസൃതമായി നിരവധി പ്ലാനുകള്‍ അടുത്തിടെ എയര്‍ടെല്‍ പുറത്തിറക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top