മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടത്തിന് പുറത്തേക്ക് വന്ന ജനങ്ങള്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം. മെക്‌സിക്കന്‍ നഗരമായ ഓക്‌സാകയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് തീരത്തിന് സമീപത്തുനിന്ന് 24.6 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ ഉത്ഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച വൈകിട്ടോടെ ഉണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടായ ഭൂചലനത്തില്‍ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടിരുന്നത്.

അതേസമയം, മെക്‌സിക്കോ സിറ്റിയടക്കം അഞ്ചിടങ്ങളില്‍ ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. ആദ്യം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.2 ആയി കുറഞ്ഞെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top