കാവേരി വിഷയത്തില്‍ സുപ്രിം കോടതി വിധി നിരാശയുണ്ടാക്കിയതായി രജനീകാന്ത്

രജനീകാന്ത്

ചെന്നൈ: തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു കൊണ്ട് കാവേരി വിഷയത്തിലുള്ള സുപ്രിം കോടതി വിധിയില്‍ താന്‍ നിരാശനാണെന്ന് രജനീകാന്ത്. വിഷയത്തില്‍ കോടതി വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനോട് കോടതില്‍ ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടുമെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നത് കൃഷിയേയും കര്‍ഷകരെയും വലിയ രീതിയില്‍ ബാധിക്കും. അത് തന്നില്‍ ആശങ്കയുണ്ടായക്കുന്നതായും രജനീകാന്ത് പറഞ്ഞു.

വിധിയുമായി ബന്ധപ്പെട്ട് കമലഹാസനും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സുപ്രിംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ യോജിച്ചുപോകണമെന്നും അഭിപ്രായപ്പെട്ടു. മുന്‍പത്തെ അപേക്ഷിച്ച് തമിഴ്‌നാടിന്റെ ജലലഭ്യതയില്‍ കുറവ് വരുത്തിയെങ്കിലും ലഭിക്കുന്ന ജലം പാഴാക്കാതെ നോക്കണമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

2007 ലെ കാവേരി നദീജല ട്രിബ്യൂണലിന്റെ വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ണാടകത്തിന് 14.75 ഘനയടി ജലമാണ് അധികമായി ലഭിക്കുക. 177.25 ഘനയടി ജലമാണ് തമിഴ്‌നാടിന് ലഭിക്കുക. തമിഴ്‌നാടിന് നേരത്തെ 192 ടിഎംസിയായിരുന്നു ലഭിച്ചിരുന്നത്. 15ഘന അടി വിഹിതമാണ് തമിഴ്‌നാടിന് കുറഞ്ഞത്. തമിഴ്‌നാടിനുളള വിഹിതം കുറച്ച് കര്‍ണാടകയ്ക്ക് കൂടുതല്‍ ജലം അനുവദിച്ചിരിക്കുകയാണ് സുപ്രിം കോടതി.

DONT MISS
Top