പാടത്തിന് കണ്ണുതട്ടാതിരിക്കാന്‍ സണ്ണി ലിയോണ്‍; കര്‍ഷകര്‍ക്ക് വിളവ് നൂറുമേനി


കണ്ണുവയ്ക്കുക എന്നത് നാട്ടില്‍ പരക്കെയുള്ള ഒരു അന്ധവിശ്വാസമാണ്. കണ്ണുവച്ചാല്‍ കണ്ണുവയ്ക്കപ്പെടുന്ന സംഗതി നശിക്കുമെന്നാണ് വെപ്പ്. ചിലര്‍ നാട്ടിന്‍പുറങ്ങളിലെ കണ്ണുവയ്ക്കല്‍ വീരന്മാരാണ്. കുലച്ച വാഴ വരെ ഒറ്റ നോട്ടത്തില്‍ ഠിം! ഇത്തരത്തില്‍ കണ്ണുവയ്ക്കല്‍ അന്ധവിശ്വാസം അതിര്‍ത്തികള്‍ ഭേദിച്ചവയാണ്.

ഇവരെ പൂട്ടാന്‍ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് ആന്ധ്രയില്‍നിന്നുള്ള ഒരു കര്‍ഷകര്‍. പാടത്തിലെ കൃഷി സ്ഥിരം നശിച്ചുപോകുന്നത് കണ്ണേറ് കിട്ടിയിട്ടാണെന്ന ‘സത്യം’ മനസിലാക്കിയ നെല്ലൂരിലെ കര്‍ഷകര്‍ കണ്ണേറില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ എന്താണ് വഴി എന്ന് ചിന്തിച്ചു. നോട്ടവീരന്മാരുടെ നോട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോലമോ മറ്റെന്തെങ്കിലും ‘ലോക്കല്‍ സംഗതികളോ’ പോരാതെവരാം. കുറച്ചുനോട്ടം പോലും പാടത്തേക്ക് കിട്ടാതിരിക്കാന്‍ കൂടിയ എന്തെങ്കിലും കൂടിയേ തീരൂ.

അങ്ങനെ കര്‍ഷകര്‍ സണ്ണിയിലേക്കെത്തി. പോണ്‍താരമായി വന്ന് ബോളിവുഡ് കീഴടക്കിയ സണ്ണി ലിയോണ്‍. സണ്ണിയുടെ നാലഞ്ച് ചിത്രങ്ങള്‍ പാടത്തിന്റെ പലഭാഗത്തായി വച്ചതോടെ പാടത്തിലേക്ക് ആര്‍ക്കും നോക്കാന്‍ സാധിക്കാതായി, എല്ലാ കണ്ണുകളും സണ്ണിയിലേക്ക്! പാടത്തും വിളവ് നൂറുമേനി. കോളിഫ്‌ലവറും കാബേജുമെല്ലാം ഇപ്പോള്‍ മികച്ച വിളവാണ് തരുന്നതെന്ന് കര്‍ഷകരിലൊരാളായ ചെഞ്ചു റെഡ്ഡി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top