വിദേശവനിതയെ പീഡിപ്പിച്ച കേസ്: വൈദികന്‍ കീഴടങ്ങി

കോട്ടയം: വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തില്‍ കോടതിയില്‍ കീഴടങ്ങി. വൈക്കം കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. സംഭവം പുറത്തുവന്നത് മുതല്‍ ഫാദര്‍ തോമസ് ഒളിവിലായിരുന്നു. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളിയിലെ വികാരിയായിരുന്നു തോമസ്.

ആരോപണങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തോമസിനെ പാലാ രൂപത പുറത്താക്കിയിരുന്നു. എല്ലാ വൈദിക പ്രവൃത്തിയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിലെത്തി തോമസ് കീഴടങ്ങിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 42 കാരിയായ വിദേശവനിതയെ തോമസ് കേരളത്തിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ബംഗ്ലാദേശില്‍ ജനിച്ച യുവതി ബ്രിട്ടനിലാണ് താമസം. പ്രണയം നടിച്ച് വശീകരിച്ചായിരുന്നു യുവതിയെ നാട്ടിലെത്തിച്ചത്. തന്റെ സ്വര്‍ണാഭരണങ്ങളും പണവും വൈദികന്‍ തട്ടിയെടുത്തതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കടുത്തുരുത്തി പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വൈദികന്റെ വാദം. ചങ്ങനാശേരി സ്വദേശിയാണ് തോമസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top