നിമിറിന് ശേഷം ബോളിവുഡിലേക്ക് തന്നെ, അപ്പോള്‍ കുഞ്ഞാലിമരയ്ക്കാര്‍? പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടറോട് പ്രതികരിക്കുന്നു

മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് മൊഴിമാറ്റിയ നിമിറിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. അഭിഷേക് ബച്ചന്‍ നായകനാവുന്ന തന്റെ പുതിയ സിനിമ ജൂണില്‍ ആരംഭിക്കുമെന്ന് പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഒരു ഫാമിലി കോമഡി ഫോര്‍മുലകളില്‍ ഒരുങ്ങുന്ന സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. നായികയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.

പ്രിയദര്‍ശന്റെ 93-ാമത്തെ സിനിമയായിരിക്കും ഇത്. ഹിന്ദിയില്‍ 27-ാമത്തെ ചിത്രമാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എന്നാല്‍ നായികയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കുറച്ച് പേര്‍ പരിഗണനയിലുണ്ട്, ഉടന്‍ തന്നെ ഇവരില്‍നിന്നൊരാളെ തെരഞ്ഞെടുക്കും അതിനു ശേഷം ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിക്കുമെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു.

അതേസമയം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലിമരക്കാര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രിയദര്‍ശന്‍ നിഷേധിച്ചു. സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top